എന്റെ ബ്ലോഗ് പട്ടിക

2012 ഏപ്രിൽ 13, വെള്ളിയാഴ്‌ച

വാസ്തു- ഗൃഹനിര്‍മ്മാണത്തിനും തെരഞ്ഞെടുപ്പിനും


വാസ്തു- ഗൃഹനിര്‍മ്മാണത്തിനും തെരഞ്ഞെടുപ്പിനും
                                                    
        വസ് ധാതുവില്‍ നിന്നാണ് വാസ്തു ശബ്ദം ഉത്ഭവിയ്ക്കുന്നത്‌. വസിയ്ക്കുന്നതേതോ അത് വാസ്തു.വസിയ്ക്കുന്നതിനെയാണ് വാസ്തു എന്ന് പറയുന്നത്.അപ്പോള്‍ വാസ്തു എന്നത് ഭൂമി.പഞ്ചഭൂത ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ജീവന്‍ ഒരു വാസ്തുവില്‍ നിറഞ്ഞു നില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യം അതുകൊണ്ട് തന്നെ നമുക്ക് തള്ളിക്കളയാന്‍ കഴിയില്ല.ആയതിനാല്‍ വാസ്തു ഗൃഹം എന്നിവ സചേതനമായ  വസ്തുക്കളാണെന്നു പറയാം അതായത് ജീവനുള്ള പുരുഷന്‍ അഥവാ വാസ്തുപുരുഷ മണ്ഡലം തന്നെയാണത്.
                      ഗൃഹനിര്‍മ്മാണത്തിനു ആരംഭിയ്ക്കുമ്പോള്‍ മുതല്‍ നാം ശ്രദ്ധിയ്ക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അവയില്‍ ഒന്നാമത് ഭൂമി തെരഞ്ഞെടുക്കുമ്പോള്‍ ലക്ഷണയുക്തമായ ഭൂമി തന്നെയാകണം  എന്നുള്ളതാണ്.വൃത്തമായോ അര്‍ദ്ധചന്ദ്രാകൃതിയിളുല്ലതോ മൂന്നോ  അഞ്ചോ ആറോ കോണുകളായോശൂലം മുറം മുതലായവയുടെ ആകൃതികള്‍ പോലെയുല്ലതോ മത്സ്യം, ആന, ആമ തുടങ്ങിയവയുടെ പ്രുഷ്ടം പോലെയോ ഗോമുഖം പോലെയോ ഇരിയ്ക്കുന്ന ഭൂമികളും ചാരം, കരിക്കട്ട,ഉമി,അസ്ഥി,മുടി ഇവകളോട് കൂടിയ ഭൂമികളും കോണ്‍ തിരിഞ്ഞതും ക്ഷുദ്ര ജന്തുക്കളോട് കൂടിയതും നടുഭാഗം താഴ്ന്നതുമായ ഭൂമികളും ഗൃഹസ്ഥാപനങ്ങള്‍ക്ക് അതിവര്‍ജ്ജ്യമെന്നു മഹാച്ചന്ദ്രികയും വിശ്വകര്‍മ്മപ്രകാശികയും തുടങ്ങിയുള്ള ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്.അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഭൂമികള്‍ പാടില്ലെന്നാണ് സാധാരണയായി പറയാറുള്ളത്. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ ലക്ഷണ യുക്തമായ ഭൂമിയെന്നത് വളരെ  ബുദ്ധിമുട്ടള്ള കാര്യമാണ്.അതുകൊണ്ട് നമുക്ക് അല്‍പ്പമെങ്കിലും അനുയോജ്യമായിക്കിട്ടുന്ന ഭൂമിയെ ലക്ഷണ യോഗ്യമാക്കി എടുക്കുകയാണ് വേണ്ടത്. അതായത് ഗൃഹാരംഭാത്തിനു മുമ്പുതന്നെ ഭൂമി നിരപ്പാക്കി ഉള്ള  ഭൂമിയില്‍ ചതുരാകൃതിയിലുള്ള വാസ്തുമണ്ഡലം ഉണ്ടാക്കി വേണം സ്ഥാനനിര്‍ണയം നടത്താന്‍. ഭൂമിയില്‍ ചാരം കരിക്കട്ട അസ്ഥി മുതലായവ ഉണ്ടെങ്കില്‍ ആയതു വിധിയാംവണ്ണം ഒഴിവാക്കി വേണ്ട പരിഹാരക്രിയകള്‍ ചെയ്തു ശുദ്ധീകരിയ്ക്കണം.
                  രണ്ടാമത്തേത് .അനുയോജ്യമായ രൂപരേഖ തയ്യാറാക്കലാണ്. ശാസ്ത്ര  വിധിപ്രകാരം ഓരോ ദിക്കുകള്‍ക്കും  പറഞ്ഞിട്ടുള്ള യോനിപ്രകാരമുള്ള കണക്കു ചുറ്റളവായി  വരത്തക്കവിധമായിരിയ്ക്കണം രൂപരേഖയുടെ നിര്‍മ്മിതി. ആയതു ഒരു വാസ്തുവിധഗ്ദ്ധന്റെയോ  സ്ഥപതിയുടെയോ നേതൃത്വത്തിലായിരിയ്ക്കണം ചെയ്യേണ്ടത്. മര്‍മ്മദോഷങ്ങള്‍ വരാതെയും   സൂത്രവേദങ്ങള്‍ വരാതെയും വേണം ഭിത്തികളും ജനവാതിലുകളും സ്ഥാപിയ്ക്കേണ്ടത്.
                           മൂന്നാമത് പ്രധാന വീഥികള്‍,പുഴ,പാടങ്ങള്‍ തുടങ്ങയവയ്ക്ക് അഭിമുഖമായി വേണം ഭവനം നിര്‍മ്മാണം.
വര്‍ത്തമാനകാലത്തില്‍ നാം ഫ്ലാറ്റുകള്‍ തെരഞ്ഞെടുക്കുന്നതിനെപ്പറ്റിക്കൂടി ചിന്തിയ്ക്കേണ്ടതായിട്ടുണ്ട്. ഇന്നത്തെ ജീവിതരീതികള്‍ മുമ്പത്തെക്കാളും  ഏറെ മാറിയിരിയ്ക്കുകയാണ്.അപ്പോള്‍ ഗൃഹസമുച്ചയങ്ങള്‍ തെരഞ്ഞെടുക്കാതെ തരമില്ല.അപ്പോള്‍ നാം ആവഴിയ്ക്കുകൂടെ ചിന്ത തിരിച്ചു വിട്ടേ മതിയാകൂ.
                               ഗൃഹത്തിന് സ്ഥാനം നിശ്ചയിക്കുന്നതുപോലെ ഫ്ലാറ്റ് പനിയാനുട്ടെഷിയ്ക്കുന്ന ഭൂമിയെ ദീര്‍ഘചതുരമോ സമചതുരമോ ആയ വാസ്തുവായി കണക്കാക്കി ദര്‍ശനവും സ്ഥാനവും തീരുമാനിയ്ക്കണം .വാസ്തു ശാസ്ത്ര ഗ്രന്ഥങ്ങളില്‍ പത്തനം, പുറം ഗ്രാമം തുടങ്ങിയവയെക്കുറിച്ച്  പ്രതിപാദിയ്ക്കുന്ന   നിയമങ്ങള്‍ തന്നെ ഫ്ലാറ്റ് നിര്‍മാണത്തിനും അത് തെരഞ്ഞെടുക്കുന്നതിനും സ്വീകരിയ്ക്കാവുന്നതാണ്.
                         വാസ്തുശാസ്ത്രത്തില്‍ ഗ്രാമത്തിന്റെ രൂപകല്പനയെക്കുറിച്ച് പറയുന്ന രീതിയല്‍ അതായത് മദ്ധ്യത്തിലൂടെ കൃത്യം കിഴക്കുപടിഞ്ഞാറും തെക്കുവടക്കും രേഖകളില്‍ വീഥികള്‍നിര്‍മ്മിച്ച്‌ മദ്ധ്യത്തോ സ്ഥാനപ്രകാരം അതാതു കോണുകളിലോ ദേവാലയങ്ങള്‍ നിര്‍മ്മിച്ച്‌ അവയുടെ ദര്‍ശനം ഒഴിവാക്കി വീഥിയ്ക്ക്    ഇരുവശവും ചേര്‍ത്തു നിര്‍മ്മിയ്ക്കുന്ന അഗ്രഹാരങ്ങള്‍ പോലെ ഫ്ലാറ്റുകള്‍ നിര്‍മ്മിയ്ക്കേണ്ടതാണ്. ഇതില്‍ ഏറ്റവും അഭികാമ്യമായിതോന്നുന്നത് കിഴക്ക് പടിഞ്ഞാറായിട്ടുള്ള  വഴിയ്ക്കിരുവശവും നിര്‍മ്മിയ്ക്കുന്ന രീതിയാണ്. അങ്ങനെയാവുമ്പോള്‍ പ്രധാന വാതിലുകള്‍ തെക്കുനിന്നു വടക്കോട്ടും വടക്കുനിന്നു തെക്കോട്ടും പ്രവേശിയ്ക്കുന്ന തരത്തില്‍   വരുന്നത്കൊണ്ട്  വാസ്തു ശാസ്ത്രപ്രകാരം ദോഷകരമാവുന്നില്ല. ഇങ്ങനെ നിര്‍മ്മിയ്ക്കുന്ന ഫ്ലാറ്റുകളില്‍ ആഗ്രഹാരത്തിലേതു  പോലെ രണ്ടു വീടുകള്‍ തമ്മില്‍ പൊതുവായ ഒരു ഭിത്തിയുണ്ടാകും.ഈ പ്രത്യേകതകൊണ്ടാണ് വാസ്തുനിയമത്തിലെ  ഗ്രാമനിര്‍മ്മാണരീതിയുമായി  ഫ്ലാറ്റ്നിര്‍മ്മാണത്തെ കൂട്ടിയിണക്കുന്നത്.  
               ഫ്ലാറ്റുകളില്‍ അടുക്കളയുടെ സ്ഥാനം എപ്പോഴും വടക്കുപടിഞ്ഞാറേമൂല മുതല്‍ തെക്കുകിഴക്കേമൂല  വരെയുള്ള  ഭാഗങ്ങളില്‍ ആയിരിയ്ക്കണം. ഇത് ഓരോ ഫ്ലാറ്റിന്റെയും വടക്കുവശത്തോ കിഴക്കുവശത്തോ ഉള്ള ഏതെങ്കിലും മുറിയിലായിരിയ്ക്കണം. ഇത്തരത്തിലുള്ള സ്ഥാനങ്ങളില്‍ അടുക്കള വരുന്നതാണ് എന്തുകൊണ്ടും ശ്രേയസ്ക്കരം. അതുപോലെ കിടപ്പ് മുറിയുടെ കാര്യത്തിലും ഈ തരത്തിലുള്ള ശ്രദ്ധ ആവശ്യമാണ്‌. കിഴക്കോട്ടോ തെക്കോട്ടോ തലവച്ചു കിടക്കത്തക്ക രീതിയിലായിരിയ്ക്കണം കിടപ്പുമുറി  ക്രമീകരിയ്ക്കേണ്ടത്.
          ഇനി പഴയ വീടുകള്‍ പുതുക്കിപ്പണിയുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ടത്.നിലവിലുള്ള  വീടിന്റെ ചുറ്റളവിന് അനുയോജ്യമായ രീതിയില്‍ തന്നെയായിരിയ്ക്കണം പുതിയമുറികളും മറ്റും കൂട്ടിയെടുക്കുമ്പോള്‍ വരുന്ന ചുറ്റളവ്‌.  ഇവിടെയും മര്‍മ്മ-സൂത്രദോഷങ്ങള്‍ വരാതിരിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കണം . 
       വസ്തു ശാത്രത്തിനു ജ്യോതിഷവുമായി ബന്ധമുണ്ട്. ഗൃഹ നിര്‍മ്മാണത്തിന് യോഗ്യമായ സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ ഭൂമിപരമായി ആ സ്ഥലത്തിനുള്ള ദോഷങ്ങള്‍ കണ്ടെത്തുന്നതിനും.സ്ഥലപ്രശ്നത്തില്‍ കണ്ടെത്തുന്ന ദോഷങ്ങള്‍ക്ക് പരിഹാരങ്ങള്‍ ഉണ്ടാക്കുന്നതിനും ജോതിഷത്തിന്റെ സഹായം ആവശ്യമാണ്‌.ഇനി അശ്രദ്ധ മൂലം ഗൃഹത്തിന് മര്‍മ്മ ദോഷമോ സൂത്ര ദോഷമോ രാശിപ്രകാരം ഉണ്ടായിട്ടുണ്ടെങ്കില്‍ ആയതു പഞ്ചശിരസ്സു (ആന,ആമ,പന്നി,പോത്ത്,സിംഹം എന്നീ മൃഗങ്ങളുടെ ശിരസ്സ്‌ സ്വര്ന്നത്തിലോ വെള്ളിയിലോ തീര്‍ത്തത്)സ്ഥാപിച്ചും നിര്‍മ്മാണപ്രകാരം വന്നിട്ടുള്ള മര്‍മ്മ സൂത്ര ദോഷങ്ങള്‍  തച്ചുശാസ്ത്ര വിധിപ്രകാരം അളന്നു തിട്ടപ്പെടുത്തി പരിഹരിയ്ക്കുക തന്നെയാണ് വേണ്ടത്. മേല്പറഞ്ഞ തരത്തിലുള്ള ദോഷങ്ങള്‍ സംഭവിച്ചിട്ടുള്ള ഭവനങ്ങളില്‍ വസിയ്ക്കുന്നവര്‍ക്ക്  ഹൃദയസംബന്ധവും  ഉദരസംബന്ധവും മനോസംബന്ധവുമായിട്ടുള്ള രോഗദുരിതങ്ങള്‍ കണ്ടു വരുക സാധാരണയാണ് .സൂത്ര- മര്‍മ്മദോഷങ്ങള്‍ പരിഹരിച്ചു കഴിയുമ്പോള്‍ അവ  കുറയുന്നതായും  അനുഭവമുണ്ട്.
  തിരക്ക്  പിടിച്ച ജീവിത സാഹചര്യങ്ങളില്‍ നിന്ന് തളര്‍ന്നു അവശരായി വൈകുന്നേരങ്ങളില്‍  കൂടണയുന്ന മനുഷ്യന്  വാസ്തു ശാസ്ത്രപ്രകാരം നിര്‍മ്മിച്ച ഗൃഹങ്ങളിലെ വാസം കൊണ്ട് ലഭിയ്ക്കുന്ന മനസ്വസ്തതയും  ആരോഗ്യപ്രദമായ അന്തരീക്ഷവും  മറ്റെവിടെ നിന്നും കിട്ടില്ല തന്നെ.
=====================================================
    

2011 മാർച്ച് 10, വ്യാഴാഴ്‌ച

വാസ്തു ഒരു സത്യം

വാസ്തു ഒരു സത്യമാണെന്നാണ് എന്റെ അനുഭവങ്ങള്‍ തെളിയിക്കുന്നത് . വീടിന്റെയും സ്ഥാപനത്തിന്റെയും വാസ്തു പ്രത്യേകം പ്രത്യേകം കണക്കാക്കണം . ചിലര്‍ വീടും വ്യാപാര സ്ഥാപനവും ചേര്‍ത്ത് നിര്‍മ്മിക്കുന്നു .  അത് വാസ്തു പ്രമാണങ്ങള്‍ പ്രകാരം ശരിയല്ല . അങ്ങനെ വിരുദ്ധമായ രണ്ടു കാര്യങ്ങള്‍ ചേര്‍ത്ത് ചെയ്യുമ്പോള്‍ നെഗറ്റീവ് ഊര്‍ജ്ജം ഉണ്ടാവുകയും അതില്‍ വസിക്കുന്നവര്‍ക്ക് ധനനാശം, മരണഭീതി, അപകടങ്ങള്‍ തുടങ്ങിയ അനുഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതഉണ്ട് .ഇതിനു അനുഭവസാക്ഷ്യങ്ങള്‍ ഉണ്ട്.